13 June 2026

Nithya V

ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്

Photo Credit: Getty Images

രാവിലെ എഴുന്നേറ്റാൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇവയിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്?

ശീലം

ചായയ്ക്കും കാപ്പിക്കും അതിന്‍റേതായ ആരോഗ്യഗുണങ്ങളുണ്ട്. കുടിക്കുന്ന വ്യക്തിയുടെ ആരോഗ്യസാഹചര്യങ്ങളാണ് ഇവിടെ പ്രധാനം.

ഗുണങ്ങൾ

ചായയിൽ പ്രത്യേകിച്ച് ഗ്രീൻ ടീ, ബ്ലാക്ക് ടീ എന്നിവയിൽ ഹൃദ്രോഗം, ചില കാൻസറുകൾ എന്നിവയ്ക്കുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്സിഡന്റുകൾ

ചായ രക്തസമ്മർദ്ദവും കൊളസ്ട്രോളും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുമെന്ന് പറയപ്പെടുന്നു.

രക്തസമ്മർദ്ദം

അതുപോലെ, ചായയിലെ എൽ-തിയനൈൻ പോലുള്ള ചില സംയുക്തങ്ങൾ സമ്മർദ്ദം കുറയ്ക്കുകയും മാനസികനില മെച്ചപ്പെടുത്തുകയും ചെയ്യും.

മാനസിക നില

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധ, വൈജ്ഞാനിക പ്രകടനം എന്നിവ മെച്ചപ്പെടുത്തും.

കഫീൻ

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ  വീക്കം കുറയ്ക്കാനും ചില രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

വീക്കം

അതേസമയം, കാപ്പിക്കും ചായയ്ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

അമിതമാവല്ലേ...