09 June 2026

SHIJI MK

മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?

Image Credit: Getty  Images

ദിവസവും മീന്‍ കഴിക്കാതെ ജീവിക്കാന്‍ പോലും കഴിയില്ലെന്ന് പറയുന്നവരാണ് മലയാളികള്‍. ആരോഗ്യത്തിനും വളരെ നല്ലതായ മീനുകള്‍ പലരുചിയില്‍ കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ചെറുതല്ല.

മീന്‍

ബാക്കിയാകുന്ന മീനോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളിലേക്കുള്ള മീനോ എല്ലാം നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ എത്ര ദിവസം വരെ മീന്‍ ഫ്രിഡ്ജില്‍ വെക്കാന്‍ പറ്റുമെന്ന് അറിയാമോ?

ഫ്രിഡ്ജ്

വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് ഫ്രഷായ മീന്‍ 1 മുതല്‍ രണ്ട് ദിവസം വരെയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നത്. ഇതില്‍ കൂടുതല്‍ വെച്ചാല്‍ രുചിയിലും നിറത്തിലുമെല്ലാം മാറ്റം സംഭവിക്കും.

ഇത്ര ദിവസം

ഫ്രിഡ്ജില്‍ വെക്കുന്ന സമയത്ത് പ്ലാസ്റ്റിക്ക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വായു കടക്കാന്‍ പാടില്ല, താപനില 4 ഡിഗ്രി സെല്‍ഷ്യസുമായിരിക്കണം.

ഇങ്ങനെ

ഫ്രീസ് ചെയ്ത് വെക്കുകയാണെങ്കില്‍ മീന്‍ ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കും. ചാള, തിലാപ്പിയ പോലുള്ള മീനുകള്‍ ആറ് മാസം മുതല്‍ എട്ട് മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ സാധിക്കും.

ഫ്രീസറില്‍

സാല്‍മണ്‍, അയല, ട്രൗട്ട് പോലുള്ള കൊഴുപ്പുള്ള മീനുകള്‍ 2 മാസം മുതല്‍ 3 മാസം വരെയാണ് ഫ്രീസറില്‍ സൂക്ഷിക്കാനാകുന്നത്. ഫ്രീസറിലെ താപനില -18 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരിക്കണം.

ഇവ ഇത്രയും

കടയില്‍ നിന്നും മീന്‍ വാങ്ങിയ ഉടന്‍ ഫ്രസീറില്‍ വെക്കാന്‍ ശ്രദ്ധിക്കുക. ഏറെനേരം കഴിഞ്ഞ് ഫ്രീസറിലേക്ക് മാറ്റുന്നത്, അവ എളുപ്പത്തില്‍ കേടുവന്ന പോകാന്‍ കാരണമാകുന്നതാണ്.

തെറ്റ് ചെയ്യരുത്

മീന്‍ ഫ്രീസറില്‍ വെക്കുമ്പോള്‍ വായു കടക്കാത്ത വാക്വം സീല്‍ ചെയ്ത ബാഗുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മീനിന്റെ രുചിയും ഘടനയും മാറാതെ സംരക്ഷിക്കാന്‍ നല്ലതാണ്.

ഇതുപോലെ