07 NOV 2026
NEETHU VIJAYAN
Image Courtesy: Unsplash
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാൻ പാടുണ്ടോ എന്നത് പലരെയും അലട്ടുന്ന വലിയൊരു ചോദ്യമാണ്. എന്നാൽ ഇതിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്?
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് പൂർണ്ണമായി ഒഴിവാക്കണമെന്നില്ല. എന്നാൽ കഴിക്കുന്ന ചോറിന്റെ അളവ് വളരെ കുറവായിരിക്കാൻ ശ്രദ്ധിക്കണം.
അമിതമായി ചോറ് കഴിക്കുമ്പോൾ ശരീരത്തിലെ കാർബോഹൈഡ്രേറ്റ് അളവ് കൂടും, ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്താൻ കാരണമാകും.
വെളുത്ത അരിയുടെ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്, ഇത് ഷുഗർ പെട്ടെന്ന് കൂട്ടും. അതിന് പകരം തവിടുള്ള നാടൻ മട്ടച്ചോറോ ബ്രൗൺ റൈസോ തിരഞ്ഞെടുക്കുക.
രാത്രിയിലെ ഭക്ഷണം കഴിയുന്നതും 8 മണിക്ക് മുൻപായി കഴിക്കാൻ ശ്രദ്ധിക്കണം. ആഹാരത്തിന് ശേഷം ഉടൻ കിടന്നുറങ്ങാതെ 15-20 മിനിറ്റ് മെല്ലെ നടക്കുന്നത് നല്ലതാണ്.
നാരുകൾ അടങ്ങിയ പച്ചക്കറികൾ / തോരൻ / സലാഡ്. പ്രോട്ടീൻ അടങ്ങിയ മീൻ, മുട്ട, ചെറുപയർ അല്ലെങ്കിൽ പനീർ. നാലിലൊന്ന് മാത്രം തവിടുള്ള ചോറ്. എന്നീ ക്രമത്തിൽ കഴിക്കുക.
പ്രമേഹമുള്ളവർ എപ്പോഴും ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശത്തിന് അനുസരിച്ച് മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കുക.