6 November 2026
Nithya V
Image Credit:: Getty Images
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിൽ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ഡി. ഇത് കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.
നിങ്ങൾക്ക് തുടർച്ചയായി ക്ഷീണവും മടിയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വിറ്റാമിൻ ഡിയുടെ കുറവുകൊണ്ടായിരിക്കാം പലപ്പോഴും.
എല്ലുകളിലും സന്ധികളിലും വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പലപ്പോഴും വിറ്റാമിൻ ഡിയുടെ കുറവുകൊണ്ടാണ്.
നിങ്ങളുടെ പേശികൾക്ക് പ്രതീക്ഷിക്കുന്ന ബലം കിട്ടാതിരിക്കുകയോ ദിനംപ്രതി പേശികളുടെ ബലം കുറയുന്നതായോ തോന്നുന്നുണ്ടെങ്കിൽ അത് വിറ്റാമിൻ ഡി യുടെ അഭാവം ആയിരിക്കാം.
പെട്ടെന്ന് പനി ചുമ എന്നിങ്ങനെ നിരന്തരമായി വരുക ഇത് രോഗപ്രതിരോധശേഷിയുടെ കുറവാണ് ഇത് വിറ്റാമിൻ ഡിയുടെ കുറവുമാകാം.
പെട്ടെന്ന് ദേഷ്യം സങ്കടം ഒറ്റപ്പെടൽ എന്നിവ തോന്നുന്നത് വിറ്റാമിൻ ഡി യുടെ കുറവുകൊണ്ടും ആയിരിക്കാം
പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിൽ പലപ്പോഴും വിറ്റാമിൻ ഡി യുടെ കുറവുകൊണ്ടായിരിക്കാം.
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. നിങ്ങൾക്ക് ഇവ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.