4 November 2026
ASHLI C
Image Credit:: Unsplash
പ്രോട്ടീന്റെ മികച്ച ഉറവിടമായി എല്ലാവരും കഴിക്കുന്ന ഒന്നാണ് കോഴിയിറച്ചി.
മികച്ച പ്രോട്ടീന്റെ ഉറവിടവും കലോറി കുറഞ്ഞ ഒരു ഭക്ഷണം കൂടിയാണ് കോഴിയിറച്ചി.
കോഴിയിറച്ചിയിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് ചെസ്റ്റ് ഭാഗത്താണ്. 100 ഗ്രാം ചെസ്റ്റിൽ ഏകദേശം 30-31 ഗ്രാം പ്രോട്ടീൻ ഉണ്ട്.
കോഴിയുടെ കാലിന്റെ ഭാഗത്ത് ചെസ്റ്റിനെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കുറവാണ്. മാത്രമല്ല ഇതിനു കൊഴുപ്പ് കൂടുതലായിരിക്കും.
ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ കോഴിയുടെ ചെസ്റ്റ് ഭാഗത്ത് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് മസിലിന്റെ വളർച്ചയ്ക്ക് നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കോഴിയുടെ ചെസ്റ്റ് ഭാഗം കഴിക്കുന്നത് വളരെ നല്ലതാണ്.
ചിക്കന്റെ ചെസ്റ്റ് ഭാഗം കഴിക്കുമ്പോൾ നമുക്ക് ഏറെനേരം വയറു നിറഞ്ഞതു പോലെ അനുഭവപ്പെടും. ഇത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഇല്ലാതാക്കും.
പ്രോട്ടീൻ ദഹിപ്പിക്കുന്നതിന് ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കും ഇത് ശരീരത്തിൽ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.