19  March 2026

Jayadevan A M

പ്രമേഹ രോഗികള്‍ക്ക്‌ തേന്‍ കഴിക്കാമോ?

Image Courtesy: Getty Images

തേന്‍ ഇഷ്ടമില്ലാത്തവര്‍ നന്നേ ചുരുക്കമായിരിക്കും. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് തേന്‍ കഴിക്കാമോയെന്നതിനെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്‌

തേന്‍

പ്രമേഹരോഗികള്‍ തേന്‍ കഴിക്കാമോയെന്ന് ചോദിച്ചാല്‍, കഴിക്കാമെന്ന് തന്നെയാണ് ഉത്തരം. പക്ഷേ, മിതമായ അളവില്‍ മാത്രമായിരിക്കണം

പ്രമേഹരോഗികള്‍

പഞ്ചസാരയെ അപേക്ഷിച്ച് തേനില്‍ ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ കൂടുതലാണ്. എന്നാല്‍ തേനും കാര്‍ബോഹൈഡ്രേറ്റാണ്‌

തേന്‍ vs പഞ്ചസാര

പഞ്ചസാരയുടെയും തേനിന്റെയും നോക്കാം. ഏകദേശം 65 ആണ് പഞ്ചസാരയുടെ ഗ്ലൈസമിക് ഇന്‍ഡക്‌സ്. തേനിന്റെ ഗ്ലൈസമിക് ഇന്‍ഡക്‌സ്‌ ഏകദേശം 58 ആണ്

ഗ്ലൈസമിക് ഇൻഡക്സ്

അമിതമായി തേന്‍ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതല്ല. വളരെ കുറഞ്ഞ അളവില്‍ വല്ലപ്പോഴും മാത്രം കഴിക്കുന്നതാണ് ഉചിതം

ശ്രദ്ധിക്കണം

ശുദ്ധമായ തേന്‍ മാത്രം കഴിക്കുക. കടകളില്‍ നിന്ന് വാങ്ങുന്നത് ശുദ്ധമായ തേന്‍ ആണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്‌

ശുദ്ധമായത്‌

പ്രമേഹരോഗികള്‍ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം തേടണം. അത് നിര്‍ബന്ധമായും അനുസരിക്കുകയും വേണം

ഡോക്ടര്‍

പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല ഈ വെബ്‌സ്റ്റോറി. പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണിത്‌

നിരാകരണം