01 MAR 2026

Nithya V

പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?

 Image Courtesy: Getty Images

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാമ്പഴം. മാമ്പഴക്കാലമെത്തിയതോടെ പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മാമ്പഴം

മധുരമേറിയ മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമോ എന്ന ഭയമാണ് പലർക്കും. ഇതിൽ ആരോദ്യവിദ​ഗ്ധരുടെ അഭിപ്രായം അറിഞ്ഞാലോ...

പ്രമേഹം

പ്രമേഹരോഗികൾ ഒരു ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് ആണ്.

ഗ്ലൈസെമിക് ഇൻഡക്സ്

ഒരു ഭക്ഷണം എത്ര വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും എന്നതാണ് ഗ്ലൈസെമിക് ഇൻഡക്സ് സൂചിപ്പിക്കുന്നത്.

രക്തത്തിലെ പഞ്ചസാര

വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴമെന്ന് വിദ​ഗ്ധർ പറയുന്നു. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 51 ആണ്.

കുറവ്

ഇത് 'കുറഞ്ഞ ജിഐ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതിനാൽ മറ്റ് പല മധുരപലഹാരങ്ങളെ അപേക്ഷിച്ച് മാമ്പഴം താരതമ്യേന സുരക്ഷിതമാണ്.

സുരക്ഷിതം

അതേസമയം, മാമ്പഴം കഴിക്കാം എന്ന് കരുതി ധാരാളം കഴിക്കരുത്. ദിവസം ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

അളവ്

ജ്യൂസ് അടിച്ചു കുടിക്കുമ്പോൾ അതിലെ നാരുകൾ നഷ്ടപ്പെടുകയും പഞ്ചസാര വേഗത്തിൽ രക്തത്തിൽ കലരുകയും ചെയ്യും. അതിനാൽ പഴമായി തന്നെ കഴിക്കുക.

ജ്യൂസ്