01 MAR 2026

NEETHU VIJAYAN

മാങ്ങ അച്ചാറിൽ പുളി കൂടുതലാണോ? ഈ സിമ്പിൾ ട്രിക്ക് പരീക്ഷിക്കൂ

 Image Courtesy: Getty Images

മാങ്ങ സീസണായാൽ ഏത് വീട്ടിലാണ് അച്ചാറില്ലാത്തത്. എന്നാൽ ചില മാങ്ങയുടെ പുളി കാരണം അച്ചാറിടാൻ അല്പം ബുദ്ധിമുട്ടാണ്. വിഷമിക്കണ്ട പരിഹാരമുണ്ട്.

മാങ്ങ

മാങ്ങ അച്ചാർ ഉണ്ടാക്കി വരുമ്പോൾ പുളി അല്പം കൂടിയാൽ എന്താണ് ചെയ്യുക. അച്ചാർ കളയാതെ തന്നെ നമുക്ക് പുളി കുറയ്ക്കാനുള്ള വഴി നോക്കിയാലോ.

പുളി കുറയ്ക്കാം

അച്ചാറിലെ പുളി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം ശർക്കരയാണ്. അല്പം ശർക്കര പാനിയാക്കി ചേർക്കുന്നത് പുളി കുറച്ച് അച്ചാറിന് നല്ല രുചി നൽകുകയും ചെയ്യും.

ശർക്കര

ശർക്കര ഇല്ലെങ്കിൽ പകരം അല്പം പഞ്ചസാര ചേർത്താലും മതി. പുളി കൂടുതലുള്ളപ്പോൾ അല്പം കൂടി ഉപ്പ് ചേർക്കുന്നതും പുളി കുറയ്ക്കാൻ സഹായിക്കും.

പഞ്ചസാര

കുറച്ച് നല്ലെണ്ണ ചൂടാക്കി അതിൽ ലേശം കായവും ഉലുവപ്പൊടിയും ചേർത്ത് അച്ചാറിൽ ചേർക്കുക. ഇത് പുളിയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.

നല്ലെണ്ണ

പുളിയുള്ള അച്ചാറിലേക്ക് ഉലുവ നന്നായി വറുത്ത് പൊടിച്ച് ചേർത്താൽ പുളി കുറയുക മാത്രമല്ല, അച്ചാറിന് നല്ലൊരു ​ഗന്ധം ലഭിക്കുകയും ചെയ്യും.

ഉലുവ

ഏത് ട്രിക്കുകൾ ചെയ്യുമ്പോഴും അത് അധികമാകരുത്. ഓരോന്ന് ചേർത്ത ശേഷവും അച്ചാർ നന്നായി ഇളക്കി രുചി നോക്കിയ ശേഷം മാത്രം വീണ്ടും ചേർക്കുക.

ശ്രദ്ധിക്കുക