01 March 2026
ASHLI C
Image Credit: Getty Images
നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട.
പ്രോട്ടീന്റെ ഒരു വലിയ ഉറവിടം കൂടിയാണ് മുട്ട. അതിനാൽ തന്നെ ദിവസവും മുട്ട കഴിക്കണം എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പലവിധത്തിലുള്ള മുട്ടകൾ ഉണ്ടെങ്കിലും പലപ്പോഴും ആളുകൾ കഴിക്കാൻ നഷ്ടപ്പെടുന്ന മുട്ട കാട മുട്ട കോഴി മുട്ട എന്നിവയാണ്.
ഇവയുടെ പോഷക ഘടകങ്ങൾ സംബന്ധിച്ച് പലപ്പോഴും ചർച്ചകൾ ഉയർന്നു വരാറുണ്ട്. പ്രത്യേകമായും പ്രോട്ടീൻ കൊളസ്ട്രോൾ എന്നിവയുടെ അളവുകൾ സംബന്ധിച്ച്.
എന്നാലും മുട്ട കഴിക്കുമ്പോൾ ആളുകൾ പലപ്പോഴും ഭയപ്പെടുന്നത് ഇത് കൊളസ്ട്രോൾ വർധിപ്പിക്കുമോ എന്ന കാര്യത്തിലാണ്.
കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുമ്പോൾ, ഒരു മുട്ടയിലെ അളവ് എടുത്താൽ കോഴിമുട്ടയിലാണ് കൂടുതൽ. എന്നാൽ ഇവയുടെ ഭാരം കണക്കിലെടുത്ത് (ഗ്രാം അടിസ്ഥാനത്തിൽ) താരതമ്യം ചെയ്താൽ കാടമുട്ടയിലാണ് കൊളസ്ട്രോൾ കൂടുതൽ
ഏകദേശം 5 കാട മുട്ടകൾ ചേരുമ്പോൾ ആണ് ഒരു കോഴിമുട്ടയുടെ വലിപ്പം വരുന്നത്.
കോഴിമുട്ടയിൽ ഏകദേശം 370 - 420 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. കാടമുട്ടയിൽ ഏകദേശം 840 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു.