18 April 2026
SHIJI MK
Image Credit: Getty Images
പ്രമേഹരോഗികള്‍ക്ക് കഴിക്കാനാകുന്നതും പാടില്ലാത്തതുമായ ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. തെറ്റായ ധാരണകള്‍ കാരണം ഇവര്‍ ഭക്ഷണക്രമത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നതും പതിവാണ്.
പ്രമേഹരോഗികള്‍ക്ക് കപ്പലണ്ടി കഴിക്കാനാകുമോ എന്ന സംശയം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. കപ്പലണ്ടി കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് എന്താണ് സംഭവിക്കുക എന്ന് പരിശോധിക്കാം.
കപ്പലണ്ടിക്ക് വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തുന്നില്ല. പ്രമേഹരോഗികള്‍ക്ക് കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടാകില്ല.
കപ്പലണ്ടി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരില്ല. മാത്രമല്ല, ഷുഗര്‍ ലെവല്‍ സ്ഥിരതയോടെ തുടരുകയും ചെയ്യും. ധൈര്യമായി കഴിക്കാവുന്നതാണ്.
പ്രമേഹരോഗികളില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. കപ്പലണ്ടിയിലുള്ള നല്ല കൊഴുപ്പ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ കഴിക്കാന്‍ പേടിക്കേണ്ടതില്ല.
കപ്പലണ്ടിയില്‍ വലിയ അളവില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ കഴിച്ചാല്‍ പെട്ടെന്ന് വയറുനിറഞ്ഞതുപോലെ തോന്നും, പെട്ടെന്ന് വിശക്കുകയുമില്ല.
എന്നാല്‍ കപ്പലണ്ടിയില്‍ കലോറി കൂടുതലായതിനാല്‍ അധികം കഴിക്കാന്‍ പാടില്ല. ശരീരഭാരം കൂടുകയും ഷുഗര്‍ നിയന്ത്രണം ബുദ്ധിമുട്ടിലാകുകയും ചെയ്‌തേക്കാം. അതിനാല്‍ സൂക്ഷിച്ച് കഴിക്കാം.