30 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
ചക്ക സീസണല്ലേ... നമുക്ക് അല്പം വെറൈറ്റി നോക്കിയാലോ. ഇനി സാധാരണ അവയിലിനെ മറന്നേക്ക്. പകരം നല്ല സ്വാദുള്ള ചക്ക അവിയൽ തയ്യാറാക്കാം.
ചക്ക കൊണ്ട് അവിയലോ എന്ന് അത്ഭുതപെടേണ്ട. ചിലർക്കെങ്കിലും ഈ രഹസ്യകൂട്ട് അറിയാമായിരിക്കും. നല്ല തനി നാടൻ വിഭവമാണ്. ഇതാ റെസിപ്പി.
പച്ചച്ചക്ക, ചക്കക്കുരു, പച്ചമുളക്, അവിയലിൽ ചേർക്കുന്ന മറ്റ് പച്ചക്കറികൾ, തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, ചെറിയ ഉള്ളി എന്നിവയാണ് ആവശ്യമായ ചേരുവകൾ.
ചക്കച്ചുളയും ചക്കക്കുരുവും മറ്റ് പച്ചക്കറികളും നീളത്തിൽ അരിഞ്ഞെടുക്കുക. അധികം വിളയാത്ത എന്നാൽ മധുരം വയ്ക്കാത്ത പച്ചച്ചക്കയാണ് അവിയലിന് നല്ലത്.
അരിഞ്ഞെടുത്ത പച്ചക്കറിയും ചക്കയും കുരുവും എല്ലാം കൂടി അല്പം വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പാകത്തിന് വേവിച്ചെടുക്കുക.
തേങ്ങ, പച്ചമുളക്, ജീരകം, ചെറിയ ഉള്ളി എന്നിവ പാകത്തിന് അരച്ചെടുക്കുക (അരഞ്ഞുപോകരുത്). വെള്ളം അധികമാകാതെ ചതച്ചെടുക്കുക.
അവിയലിന് പുളിക്കായി വാളംപുളി ചേർക്കണമെന്നില്ല. പകരം അല്പം പച്ചമാങ്ങയോ തൈരോ ചേർത്താൽ മതി. മാങ്ങയാണ് ചക്ക അവിയലിന് കൂടുതൽ നല്ലത്.
വേവിച്ച് വച്ച ചക്കയിലേക്ക് അരപ്പ് ചേർത്ത് ചെറിയ തീയിൽ വീണ്ടും വേവിക്കുക. അരപ്പിലെ പച്ചമണം മാറുന്നത് വരെ ഇടയ്ക്ക് ഇളക്കി കൊടുക്കണം.
തീ അണച്ച ശേഷം കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വെക്കുക. കുറച്ചു സമയം അങ്ങനെ വച്ചാൽ നല്ല നാടൻ ചക്ക അവിയൽ റെഡി.