01 APRIL 2026

NEETHU VIJAYAN

പുതിനയില ഇനി കാടുപോലെ വളരും! ആർത്തുവളരാൻ ഈ ഒരു കൂട്ട് മതി

 Image Courtesy: Getty Images

ആരോ​ഗ്യത്തിന് നല്ലതായ പുതിനയില വീട്ടിൽ വളരെ എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ്. എന്നാൽ വാടിപോകുകയും അഴുകിപോവുകയോ ചെയ്താലോ.

പുതിന

പലരും പരാതി പറയുന്ന കാര്യമാണ് പുതിന നട്ടാൽ പെട്ടെന്ന് വളരുന്നില്ല എന്ന്. എന്നാൽ ഇനി ആ പേടികണ്ട ഈയൊരു വളക്കൂട്ട് ഉണ്ടെങ്കിൽ പുതിന ആർക്കും വളർത്താം.

വളർത്താം

പുതിനയുടെ വളർച്ച ഇരട്ടിയാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ കൂട്ട് നിങ്ങൾ തീർച്ചയായും പരീക്ഷിക്കേണ്ടതാണ്. ഇതൊന്ന് ശ്രദ്ധിക്കണേ.

വളകൂട്ട്

അരി കഴുകിയ വെള്ളം, പുളിപ്പിച്ച കഞ്ഞിവെള്ളം, ഉപയോഗിച്ച ശേഷം കഴുകി ഉണക്കിയ തേയില ചണ്ടി എന്നിവ പുതിനയില ആർത്തുവളരാൻ നല്ലതാണ്.

തേയില ചണ്ടി

കടയിൽ നിന്ന് വാങ്ങുന്ന പുതിനയുടെ തണ്ട് ഉപയോഗിക്കുമ്പോൾ, ഇലകൾ മാറ്റിയ ശേഷം തണ്ടിന്റെ ചുവടുഭാഗം വെള്ളത്തിൽ ഇറക്കിവെക്കുക.

നടുമ്പോൾ

പുതിനയ്ക്ക് എപ്പോഴും ഈർപ്പമുള്ള മണ്ണാണ് വേണ്ടത്. എന്നുകരുതി നടുന്ന സ്ഥലത്ത് വെള്ളം കെട്ടി നിർത്തരുത്. നേരിട്ടുള്ള കഠിനമായ വെയിലും ഏൽക്കരുത്.

സൂര്യപ്രകാശം

പുതിനയുടെ മുകൾഭാഗം നുള്ളിയെടുക്കുക. ഇത് ചെടി കൂടുതൽ ശാഖകളോടെ പടരാൻ സഹായിക്കും. ഇലകൾ ആവശ്യത്തിന് എടുക്കുമ്പോഴെല്ലാം മുകളിൽ നിന്നെടുക്കുക. 

മുകൾഭാഗം