21 April 2026

Jayadevan A M

പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?

Image Courtesy: Getty Images

പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ ലഭിക്കും. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്‌

പൈനാപ്പിൾ 

പ്രമേഹരോഗികള്‍ അമിതമായി പൈനാപ്പിള്‍ കഴിക്കരുത്. എന്നാല്‍ മിതമായി കഴിക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌

പ്രമേഹരോഗികൾ

പൈനാപ്പിളിന്റെ ഗ്ലൈസമിക് ഇന്‍ഡക്‌സ് ഏകദേശം 51 മുതല്‍ 66 വരെയാണ്. ഇത് നേരിയ തോതില്‍ ബ്ലഡ് ഷുഗര്‍ വര്‍ധിപ്പിക്കാം

ഗ്ലൈസമിക് ഇൻഡക്സ്

ബ്രോമെലൈൻ, വിറ്റാമിൻ സി, നാരുകൾ എന്നിവ പൈനാപ്പിളില്‍ ധാരാളമുണ്ട്. അതുകൊണ്ട് ഇത് മിതമായി കഴിക്കുന്നതില്‍ കുഴപ്പമില്ല

ഗുണങ്ങൾ

ഒരു ദിവസം ഒന്നോ രണ്ടോ കഷണങ്ങള്‍ കഴിക്കുന്നതില്‍ കുഴപ്പമില്ല. ജ്യൂസായി കഴിക്കുന്നതിനെക്കാള്‍ പഴമായി കഴിക്കുന്നതാണ് ഉചിതം

ശ്രദ്ധിക്കേണ്ടത്‌

ഗ്ലൈസമിക് ഇൻഡക്സ് കൂടിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം പൈനാപ്പിള്‍ കഴിക്കാതിരിക്കുക. ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് നല്ലത്‌

കഴിക്കുമ്പോള്‍

പ്രമേഹരോഗികള്‍ പൈനാപ്പിള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല. എന്നാല്‍ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം തേടുന്നതാണ് നല്ലത്‌

ഓര്‍ക്കുക

പൊതുവായ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ഇതിലെ പരാമര്‍ശങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

 നിരാകരണം