18 APRIL 2026

NEETHU VIJAYAN

 വെളുത്തുള്ളിയും സവാളയും അരിഞ്ഞ മണം മാറുന്നില്ലേ? വഴിയുണ്ട്.

 Image Courtesy: Getty Images

വെളുത്തുള്ളിയും സവാളയും അരിഞ്ഞാൽ ആ മണം കൈയിൽ നിന്ന് മാറാൻ അല്പം പ്രയാസമാണ്. എന്നാൽ ഇനി വിഷമിക്കേണ്ട ചില പൊടികൈകൾ ഇതാ.

ദുർ​ഗന്ധം

കൈകളിൽ അല്പം നാരങ്ങാനീര് പുരട്ടി നന്നായി തേയ്ക്കുക. ഇത് രൂക്ഷഗന്ധം ഉടനടി മാറ്റുകയും, കൈകൾക്ക് നല്ലൊരു സുഗന്ധം നൽകുകയും ചെയ്യും.  

 നാരങ്ങാനീര്

അല്പം ഉപ്പും വിനാഗിരിയും  ചേർത്ത് കൈകളിൽ സ്‌ക്രബ് ചെയ്യുന്നത് ചർമ്മത്തിൽ പറ്റിയിരിക്കുന്ന ദുർ​ഗന്ധത്തെ പൂർണ്ണമായും നീക്കം ചെയ്യും.

ഉപ്പും വിനാഗിരിയും

ഉപയോഗിച്ച കാപ്പിപ്പൊടി കളയാതെ അത് കൈകളിൽ ഇട്ട് നന്നായി ഉരസുന്നത് സവാളയുടെയും വെളുത്തുള്ളിയുടെയും മണം മാറ്റാൻ വളരെ നല്ലതാണ്.  

കാപ്പിപ്പൊടി

കൈ കഴുകാൻ സോപ്പിന് പകരം അല്പം ടൂത്ത് പേസ്റ്റ് ഉപയോ​ഗിച്ചാൽ മതി. സവാളയുടെ മണം മാറ്റി കൈകൾക്ക് ഫ്രഷ്നസ് നൽകാൻ ഇത് ​ഗുണകരമാണ്.  

ടൂത്ത് പേസ്റ്റ്

സവാള അരിഞ്ഞ ശേഷം കൈകൾ ഒരു സ്റ്റീൽ സ്പൂണിലോ പാത്രത്തിലോ വെള്ളത്തിനടിയിൽ വെച്ച് ഉരസുക. സ്റ്റീലിലെ ക്രോമിയം സൾഫർ മണത്തെ ഇല്ലാതാക്കും.

സ്പൂണിലോ

സവാള അരിയുന്നതിന് മുൻപ് കൈകളിൽ അല്പം വെളിച്ചെണ്ണയോ ഒലിവ് ഓയിലോ പുരട്ടുകയാണെങ്കിൽ മണം പറ്റിപിടിക്കാതിരിക്കുന്നതാണ്.

ഒലിവ് ഓയിൽ