11 DEC 2025
Sarika KP
Image Courtesy: Getty Images
മലയാളികൾക്ക് ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ സാധിക്കില്ല.
ശരീരത്തിന് ഊർജ്ജം പകർന്ന് ഉന്മേഷത്തോടെയിരിക്കാൻ ഇവ സഹായിക്കുന്നു. ചിലർക്ക് ഇത് കുടിച്ചില്ലെങ്കിൽ തലവേദന വരെ ഉണ്ടാകാം
ചായയ്ക്കും കാപ്പിക്കും പ്രത്യേകം ആരാധകർ ഉണ്ടെന്ന് തന്നെ പറയാം. എന്നാൽ ഇവയിൽ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് നോക്കാം.
കഫീൻ അമിതമാകുന്നത് ഉറക്കപ്രശ്നങ്ങൾ മുതൽ ഉത്കണ്ഠ വരെ വർധിപ്പിച്ചേക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയിൽ കഫീന്റെ അളവു കുറവാണ്.
കാപ്പിയിൽ കഫീൻ കൂടുതലായതുകൊണ്ട് അവ അമിതമായാൽ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം കൂടാനും ഉറക്കമില്ലായ്മ വർധിക്കാനും കാരണമാകുന്നു.
ചായയിൽ എൽ-തിയനൈൻ എന്ന സസ്യസംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മനസിനെ ശാന്തമാക്കാൻ സഹായിക്കും. ഇത് ആരോഗ്യത്തിന് നല്ലതാണ്
ഭക്ഷണത്തിന് ശേഷമുള്ള കാപ്പി കുടി ഇരുമ്പിന്റെ ആഗിരണവും കുറയ്ക്കാം. കട്ടൻ ചായയിൽ ടാന്നിന്നുകൾ അടങ്ങിയിട്ടുണ്ട്. അതും ഇരുമ്പിന്റെ ആഗിരണത്തിന് തടസമാകാം.
കാപ്പിയെ അപേക്ഷിച്ച് ചായയാണ് അൽപം സുരക്ഷിതമെങ്കിലും രണ്ടും മിതമായ അളവിൽ കുടിക്കുന്നതാണ് നല്ലത്.