12 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
ആസ്ത്മയ്ക്ക് കാരണമാകുന്ന പല വസ്തുക്കളും നമുക്ക് ചുറ്റുമുണ്ട്. ഇവയിൽ നിന്ന് അകലം പാലിച്ചാൽ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാം.
അങ്ങനെയെങ്കിൽ ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഏതെല്ലാമാണെന്ന് നമുക്ക് പരിചയപ്പെടാം.
സിങ്കിൻറെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകൾ. ഇവയിൽ മഗ്നീഷ്യവുമുണ്ട്, ഇവ ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികളെ വിശ്രമിപ്പിക്കുകയും അലർജി കുറയ്ക്കുകയും ചെയ്യും.
ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളാൽ സമൃദ്ധമാണ് ചീര. അതിനാൽ ആസ്ത്മയുള്ളവർക്ക് ഇത് കഴിക്കാവുന്നതാണ്.
പയർവർഗങ്ങൾ സിങ്കിൻറെ നല്ല ഉറവിടമാണ്. ഇവയിൽ മൊത്തത്തിലുള്ള ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കുന്ന നാരുകളും ആൻറി ഓക്സിഡൻറുകളും ധാരാളമുണ്ട്.
സിങ്കിൻറെയും പ്രോട്ടീനിൻറെയും മറ്റൊരു പ്രധാന സ്രോതസ്സാണ് ചിക്കൻ. അതിനാൽ ഇവ കഴിക്കുന്നതും ആസ്ത്മാ രോഗികൾക്ക് മികച്ചതായി കാണപ്പെടുന്നു.
സിങ്കിൻറെ നല്ല ഉറവിടമായ കൂൺ ആസ്ത്മ രോഗികൾക്ക് ധൈര്യമായി കഴിക്കാം. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കേണ്ട.
കശുവണ്ടി സിങ്കിൻറെ നല്ല ഉറവിടമാണ്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും ആൻറി ഓക്സിഡൻറുകളും ഇവയിൽ ധാരാളമായി കാണപ്പെടുന്നു.