14 February 2026
Jayadevan A M
Image Courtesy: Getty
പ്രമേഹമുള്ളവര്‍ ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്
പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് മിതമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം. അമിതമായി കഴിക്കരുത്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഗ്ലൈസെമിക് ഇൻഡക്സ് ഉരുളക്കിഴങ്ങിന് കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്
ചോറിനോ, ചപ്പാത്തിക്കോ ഒപ്പം ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ കാര്‍ബൈഹൈഡ്രേറ്റിന്റെ അളവ് വര്‍ധിക്കും. ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അന്നജം കൂടുതലുള്ള മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കുക
പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പം ഉരുളക്കിഴങ്ങ് കഴിക്കുന്നതാണ് ഉചിതം. ദഹനം സാവധാനത്തിലാക്കാന്‍ ഇത് പ്രയോജനപ്പെടും
പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയവ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല
വിവിധ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ വെബ്‌സ്‌റ്റോറി. ഇതിലെ പരാമര്‍ശങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല
പ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നതില്‍ ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക