11 February 2026
Nithya V
Image Courtesy: Getty
ജാം ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ജാമുകളിൽ പ്രിസർവേറ്റീവുകളും അമിതമായ നിറങ്ങളും അടങ്ങിയിട്ടുണ്ടാകും.
എന്നാൽ വെറും ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടവും ആരോഗ്യകരവുമായ ജാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുമെന്ന് അറിയാമോ?
ബീറ്റ്റൂട്ട്, ഈന്തപ്പഴം, വെള്ളം, പഞ്ചസാര, തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവയാണ് ജാം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.
രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് കുരുകളഞ്ഞ നാലോ അഞ്ചോ ഈന്തപ്പഴം ചേർക്കാം.
കുറച്ച് വെള്ളം ഒഴിച്ച് ഇവ വേവിക്കുക. ശേഷം വേവിച്ചെടുത്ത ബീറ്റ്റൂട്ടും ഈന്തപ്പഴവും അരച്ചെടുക്കുക.
പാൻ അടുപ്പിൽ വെച്ച് 100 ഗ്രാം പഞ്ചസാരയിലേയ്ക്ക് അൽപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കുക. ശേഷം ഇതിലേക്ക് തക്കോലം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർക്കാം.
ഇവ എല്ലാം നന്നായി ചേർത്തിളക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ അരച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കി കുറക്കിയെടുക്കുക.
സ്വാദിഷ്ടമായ ജാം റെഡി. ഇനി ഇവ നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. ഇഷ്ടാനുസരണം ഉപയോഗിക്കാം.