12 February 2026
Aswathy Balachandran
Image Courtesy: Unsplash
ഭക്ഷ്യനാരുകളുടെ കലവറയായ പേരയ്ക്ക മലബന്ധം അകറ്റാനും സുഗമമായ ബവൽ മൂവ്മെന്റിനും സഹായിക്കുന്നു. ഒരു പേരയ്ക്കയിലൂടെ ശരീരത്തിന് ആവശ്യമുള്ള ഫൈബറിന്റെ 12 ശതമാനം ലഭിക്കുന്നു.
കാലറി കുറഞ്ഞതും എന്നാൽ നാരുകൾ കൂടുതലുള്ളതുമായ പേരയ്ക്ക ദീർഘനേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുന്നു. ഇത് അമിതാഹാരം ഒഴിവാക്കാനും ആരോഗ്യകരമായി തടി കുറയ്ക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പേരയ്ക്ക സഹായിക്കുന്നു. പ്രമേഹരോഗികൾക്കും ഹൃദ്രോഗ സാധ്യതയുള്ളവർക്കും ഇത് മികച്ചൊരു ഔഷധഭക്ഷണമാണ്.
പേരയ്ക്കയിലടങ്ങിയ പൊട്ടാസ്യവും സോല്യുബിൾ ഫൈബറും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഫ്രീറാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.
വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ പേരയ്ക്ക ഉത്തമമാണ്.
പേരയ്ക്ക മാത്രമല്ല, പേരയിലയും ഔഷധഗുണമുള്ളതാണ്. ഇതിലെ ബയോആക്ടീവ് തന്മാത്രകൾ വിവിധ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
പേരയ്ക്ക തൊലികളയാതെ കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് കോശങ്ങൾക്കുണ്ടാകുന്ന നാശത്തെ തടയുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.