21 September 2026

Jayadevan A M

പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?

Image Courtesy: Getty Images

ഇന്ന് നിരവധി പേരാണ് പ്രമേഹരോഗം മൂലം ബുദ്ധിമുട്ടുന്നത്. പ്രമേഹരോഗികള്‍ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം

പ്രമേഹം

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോയെന്നത് പലരുടെയും ചോദ്യമാണ്. ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങള്‍ നാം കേട്ടിട്ടുണ്ടാകും

ഉരുളക്കിഴങ്ങ്‌

പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. എന്നാൽ മിതമായ അളവിലും ശരിയായ രീതിയിലും മാത്രമേ കഴിക്കാൻ പാടുള്ളൂ

കഴിക്കാമോ?

ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർധിപ്പിക്കാൻ സാധ്യതയുണ്ട്

ഗ്ലൈസെമിക് ഇൻഡക്സ്

വറുത്ത ഉരുളക്കിഴങ്ങും ചിപ്സുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. അതുകൊണ്ട് ഇത്തരം പാചകങ്ങള്‍ ഒഴിവാക്കുക

പാചകരീതി

ഉരുളക്കിഴങ്ങ് മാത്രം കഴിക്കാതെ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളോ നാരുകൾ കൂടുതൽ അടങ്ങിയ പച്ചക്കറികളോ ഒപ്പം ചേർത്ത് കഴിക്കുക

കഴിക്കുമ്പോള്‍

ഉരുളക്കിഴങ്ങ് പുഴുങ്ങി തണുപ്പിച്ച ശേഷം കഴിക്കുമ്പോൾ അതിൽ റെസിസ്റ്റന്റ് സ്റ്റാർച്ച് രൂപപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നതിനെ തടയുന്നു

പുഴുങ്ങി തണുപ്പിച്ചു കഴിക്കാം

ചോറ് അല്ലെങ്കിൽ ചപ്പാത്തി കഴിക്കുന്ന ദിവസങ്ങളിൽ ഉരുളക്കിഴങ്ങിന്റെ അളവ് കുറയ്ക്കുക. ഒരു ചെറിയ ഉരുളക്കിഴങ്ങ് മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മിതമായ അളവ്