9 June 2026

ASHLI C

ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ 

 Image Courtesy: Getty Images

ഫ്രിഡ്ജിൽ നിന്നും വമിക്കുന്ന ദുർഗന്ധം പലപ്പോഴും വീട്ടമ്മമാരെ സംബന്ധിച്ച് വലിയൊരു  ബുദ്ധിമുട്ട് തന്നെയാണ്. അതില്ലാതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഫ്രിഡ്ജിലെ ദുർഗന്ധം

 ഫ്രിഡ്ജിലെ ദുർഗന്ധം വലിച്ചെടുക്കാൻ ഏറ്റവും നല്ലത് ബേക്കിംഗ് സോഡയാണ്. ഒരു ചെറിയ പാത്രത്തിലോ കപ്പിലോ അല്പം ബേക്കിംഗ് സോഡാ എടുത്ത് ഫ്രിഡ്ജിന്റെ മൂലയിൽ വയ്ക്കുക. ഇത് മോശം ഗന്ധം ഇല്ലാതാക്കും.

ബേക്കിംഗ് സോഡാ

 ഒരു നാരങ്ങാ പകുതിയായി മുറിച്ച് ഫ്രിഡ്ജിൽ വയ്ക്കുക. അല്ലെങ്കിൽ നാരങ്ങയുടെ നീര് വെള്ളത്തിൽ കലർത്തി അതൊരു മൂലക്കൽ വച്ചാലും മോശം ഗന്ധം ഇല്ലാതാകും.

നാരങ്ങാനീരും തൊണ്ടും

ഉപയോഗിക്കാത്ത കാപ്പിപ്പൊടി അല്പം പാത്രത്തിൽ എടുത്ത് ഫ്രിഡ്ജിന്റെ മൂലയിൽ വയ്ക്കുക കാപ്പിയുടെ നല്ല ഗന്ധം ഫ്രിഡ്ജിലെ ദുർഗന്ധത്തെ ഇല്ലാതാക്കും.

കാപ്പിപ്പൊടി

ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ തുല്യ അളവിൽ വെള്ളവും വിനാഗിരിയും ചേർത്ത് മിശ്രിതം ഉണ്ടാക്കുക അത് ഉപയോഗിച്ച് ഫ്രിഡ്ജ് നന്നായി തുടച്ചു വയ്ക്കുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ നല്ലതാണ്.

വിനാഗിരി

ചെറിയ കഷണം മരക്കരി ഫ്രിഡ്ജിൽ വെക്കുന്നത് ദുർഗന്ധവും ഈർപ്പവും വലിച്ചെടുക്കുവാൻ സഹായിക്കും. വിപണിയിൽ ലഭിക്കുന്ന ആക്ടിവേറ്റഡ് ചാർക്കോളും ഇതിനു ഉപയോഗിക്കാം.

കരി അല്ലെങ്കിൽ ചാർക്കോൾ

ഒരു ചെറിയ പഞ്ഞ കഷ്ണത്തിൽ അല്പം വാനില എസൻസ് ആക്കിയ ശേഷം അത് ഫ്രിഡ്ജിന്റെ മൂലയിൽ വെച്ചാൽ എപ്പോഴും ഫ്രിഡ്ജിൽ നിന്നും ഒരു നല്ല സ്മെല്ല് ലഭിക്കും.

വാനില എസൻസ് 

എപ്പോഴും ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ അടച്ചു വയ്ക്കുക. അതിന് എയർ ടൈറ്റ് ആയിട്ടുള്ള പാത്രങ്ങൾ തന്നെ ഉപയോഗിക്കുക.

എയർ ടൈറ്റ് പാത്രങ്ങൾ