12 OCT 2026
NEETHU VIJAYAN
Image Courtesy: Social Media
മധുരക്കിഴങ്ങളിൽ ധാരാളം നാരുകളും പ്രമേഹരോഗികൾക്ക് ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ സ്ഥിരമായോ അമിതമായോ കഴിക്കുന്നത് നല്ലതല്ല.
സാധാരണ കിഴങ്ങിനെ അപേക്ഷിച്ച് മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിൽ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
മധുരക്കിഴങ്ങിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഫൈബർ ദഹനം പതുക്കെയാക്കുകയും, ഇൻസുലിൻ നിയന്ത്രണം എളുപ്പമാക്കുകയും ചെയ്യുന്നു.
എണ്ണയിൽ വറുത്ത് മധുരക്കിഴങ്ങ് കഴിക്കരുത്. പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ തന്നെ തൊലിയോടു കൂടി വേവിക്കുന്നതാണ് നല്ലത്.
മധുരമുണ്ട് എന്ന് കരുതി പൂർണ്ണമായും മധുരക്കിഴങ്ങ് ഒഴിവാക്കേണ്ടതില്ല. എന്നാൽ അമിതമായി കഴിക്കരുത്. ഒരു ചെറിയ കഷ്ണം പുഴുങ്ങിയത് മിതമായ അളവിൽ കഴിക്കാം.
പ്രമേഹത്തോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മധുരക്കിഴങ്ങ് നല്ലതാണ്. വിറ്റാമിൻ എ, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്.
ഓരോരുത്തരുടെയും രക്തത്തിലെ ഷുഗർ ലെവൽ വ്യത്യസ്തമായിരിക്കും. ഡയറ്റിൽ മാറ്റങ്ങൾ വരുത്തും മുൻപ് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുക.