8 October 2026
Nithya V
Image Credit: Unsplash
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത രണ്ട് പച്ചക്കറികളാണ് ഉള്ളിയും ഉരുളക്കിഴങ്ങും.
അതുപോലെതന്നെ ഉള്ളിയും ഉരുളക്കിഴങ്ങും പലപ്പോഴും ആളുകൾ ഒരു പാത്രത്തിലാണ് സൂക്ഷിക്കുക.
എപ്പോഴും ആളുകൾ പരാതിപ്പെടുന്ന ഒന്നാണ് ഉള്ളിയും കിഴങ്ങ് പെട്ടെന്ന് കെട്ടുപോകുന്നു എന്ന്.
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചു സൂക്ഷിക്കുന്നതാണ് ഇവ രണ്ടും പെട്ടെന്ന് കേടായി പോകാൻ കാരണം.
ഉള്ളിയിൽ നിന്നും പുറത്തുവരുന്ന വാതകം പെട്ടെന്ന് തന്നെ കേടാകുന്നതിന് കാരണമാകുന്നു.
അതുപോലെ ഉരുളക്കിഴങ്ങിൽ ഉണ്ടാകുന്ന ഈർപ്പം ഉള്ളി എളുപ്പത്തിൽ അഴകാനും കാരണമാകും.
ഉരുളക്കിഴങ്ങുകൾ പെട്ടെന്ന് അഴുകാതിരിക്കാൻ വേണ്ടി അവ വരണ്ടതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഇത് അവ മുളക്കുന്നത് തടയാൻ സഹായിക്കും.
അതുപോലെ നന്നായി വരണ്ടതും വായു സഞ്ചാരവും ഉള്ള ഒരു സ്ഥലത്താണ് ഉള്ളി സൂക്ഷിക്കേണ്ടത്.