30 November 2025

Jayadevan A M

പ്രമേഹ രോഗികള്‍ക്ക് കപ്പ കഴിക്കാമോ?

Image Courtesy: Getty

പ്രമേഹം ഇന്ന് നിരവധി പേരെയാണ് അലട്ടുന്നത്. പ്രത്യേകിച്ചും മലയാളികളില്‍ നിരവധി പേര്‍ പ്രമേഹബാധിതരാണ്.

പ്രമേഹം

പ്രമേഹം വരാതിരിക്കാനും, ബാധിച്ചുകഴിഞ്ഞാല്‍ അത് നിയന്ത്രിക്കാനും വളരെയേറെ ശ്രദ്ധ വേണം. പ്രത്യേകിച്ചും ആഹാരകാര്യത്തില്‍

ശ്രദ്ധ

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പ. പ്രമേഹം ബാധിച്ചാല്‍ കപ്പ കഴിക്കാമോയെന്ന് പലര്‍ക്കും സംശയമുണ്ട്‌

കപ്പ

പ്രമേഹബാധിതര്‍ കപ്പ കഴിക്കുന്നത് കുറയ്ക്കണം. കപ്പയില്‍ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. ഇത് ദഹിക്കുമ്പോള്‍ ഷുഗര്‍ ലെവല്‍ കൂടിയേക്കാം

നിയന്ത്രിക്കണം

കപ്പയുടെ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കൂടുതലാണ്. ജിഐ കൂടുതലുള്ള ആഹാരങ്ങള്‍ ബ്ലഡ് ഷുഗര്‍ ലെവല്‍ വര്‍ധിപ്പിക്കുന്നു

ഗ്ലൈസെമിക് ഇൻഡക്സ്

എന്നാല്‍ കപ്പ പൂര്‍ണമായും ഒഴിവാക്കണമെന്നില്ല. വളരെ കുറഞ്ഞ അളവില്‍ മാത്രം വല്ലപ്പോഴും കഴിക്കാം. നാരുകൾ ധാരാളമുള്ള മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് ഉചിതം.

കുറച്ചാകാം

എന്നാല്‍ എന്നും കപ്പ കഴിക്കുന്ന ശീലം ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെറിയ അളവില്‍ വലപ്പോഴും കഴിക്കുക

എന്നും അരുത്‌

ഈ വെബ്‌സ്‌റ്റോറിയിലെ വിവരങ്ങള്‍ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക

നിരാകരണം