November 25 2025
SHIJI MK
Image Courtesy: Getty Images
പുഴുങ്ങിയും ഓംലറ്റ് അടിച്ചും, കറിവെച്ചുമെല്ലാം നമ്മള്‍ മുട്ട കഴിക്കാറുണ്ട്. എന്നാല്‍ പുഴുങ്ങി കഴിക്കുന്നതാണ് കൂടുതലാളുകള്‍ക്കും താത്പര്യം.
പുഴുങ്ങിയ മുട്ട പെട്ടെന്ന് കഴിക്കുന്ന ശീലവും ആളുകള്‍ക്കില്ല. പുഴുങ്ങിയ മുട്ട എത്ര സമയം വരെ കേടുകൂടാതെ ഇരിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
മുട്ട പുഴുങ്ങുമ്പോള്‍ അതിന്റെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. അതിനാല്‍ ബാക്ടീരിയ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുഴുങ്ങിയതിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ മുട്ട കഴിക്കേണ്ടത്. എന്നാല്‍ നമ്മുടെ കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായതിനാല്‍ 1 മണിക്കൂറിനുള്ളില്‍ കഴിക്കണം.
ഇതില്‍ കൂടുതല്‍ സമയം സൂക്ഷിക്കണമെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാവുന്നതാണ്. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതെയും എയര്‍ടൈറ്റായ പാത്രത്തില്‍ അടച്ചുവെക്കാം.
കൂടാതെ ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യരുത്. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ പേപ്പര്‍ വെച്ച ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കണം.
അമിതമായി വേവിച്ച മുട്ട പെട്ടെന്ന് ചീത്തയായി പോകും. മുട്ടയില്‍ നിന്ന് സള്‍ഫറസ് അല്ലെങ്കില്‍ ചീഞ്ഞ ഗന്ധം വന്നാല്‍ അത് കേടായതാണെന്ന് ഉറപ്പിക്കാം.
മുട്ട അമിതമായി ചൂടാക്കുന്നത് പോഷകമൂല്യം ഇല്ലാതാക്കാന്‍ വഴിവെക്കും. കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓകസിസ്റ്ററോള്‍ എന്ന സംയുക്തം രൂപപ്പെടുകയും ചെയ്യും.