31 August 2025
Jayadevan A M
Image Courtesy: Getty, Pexels
ചിലരെയെങ്കിലും അലട്ടുന്ന രോഗമാണ് വയറിലെ അര്‍ബുദം. ഈ രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്
നാല് കാര്യങ്ങള്‍ പിന്തുടരാനാണ് ഡോ. സൗരഭ് സേഥി നിര്‍ദ്ദേശിക്കുന്നത്. അത് എന്തെല്ലാമെന്ന് ഇനി നോക്കാം
ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ 'ക്രൂസിഫറസ് വെജിറ്റബിള്‍സ്' ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ഒരു നിര്‍ദ്ദേശം
വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടിയുള്ള അലിസിന്‍ വെള്ളുത്തുള്ളിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രോസസ്ഡ് മീറ്റ് കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കരിച്ച മാസം അപകടസാധ്യത ഉയര്‍ത്തുന്നു
വയറിന് മുകൾ ഭാഗത്ത് അസ്വസ്ഥതയോ ദഹനക്കേടോ അനുഭവപ്പെടുന്നുണ്ടെങ്കിൽ എച്ച് പൈലോറി പരിശോധന നടത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു
സോഷ്യല്‍ മീഡിയയില്‍ ഒരു ഡോക്ടര്‍ പങ്കുവച്ച നിര്‍ദ്ദേശങ്ങളാണിത്. ഇതിലെ അവകാശവാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിച്ചിട്ടില്ല