25 AUG 2025
TV9 MALAYALAM
Image Courtesy: Unsplash
നമ്മുടെ അടുക്കളയിൽ സാധാരണമായി കണ്ടുവരുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. എന്നാൽ അതിശയകരമായ ആരോഗ്യ ഗുണങ്ങളാണ് ഇവയ്ക്കുള്ളത്.
കറുവപ്പട്ടയിൽ സിന്നമാൽഡിഹൈഡ്, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം സ്ഥിരപ്പെടുത്താനും കറുവപ്പട്ട സഹായിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു.
കറുവപ്പട്ടയിലെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും വാർദ്ധക്യം ലക്ഷണം കുറയ്ക്കുകയും ചെയ്യും.
ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ശരീരത്തിലെ ആന്തരിക നീർക്കെട്ട് ശമിപ്പിക്കാനും സന്ധികളിൽ വിട്ടുമാറാത്ത വേദന കുറയ്ക്കാനും സഹായിക്കും.
കറുവപ്പട്ടയിലെ സംയുക്തങ്ങൾ അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.
കറുവപ്പട്ടയിൽ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കുന്നു.
ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട, അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.