24 July 2026

SHIJI MK

ശരീരഭാരം  കുറയ്ക്കാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയോ? ഗുണങ്ങളേറെ

Image Credit: Getty  Images

ഒട്ടേറെ ഗുണങ്ങളുള്ള പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്. പതിവായി ക്യാരറ്റ് കഴിക്കുന്നത് വഴി ശരീരത്തിന് ഒട്ടനവധി പോഷകങ്ങളാണ് ലഭിക്കുന്നത്.

ക്യാരറ്റ്

ക്യാരറ്റ് പതിവായി കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ? ശരീരഭാരം കുറയുന്നതാണ് പ്രധാനം, നോക്കാം.

ഗുണങ്ങള്‍

ക്യാരറ്റ് പതിവായി കഴിക്കുന്നത് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്.

കാഴ്ചശക്തി

ക്യാരറ്റില്‍ വലിയ അളവില്‍ ഡയറ്ററി ഫൈബര്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പതിവായി ക്യാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ഫൈബര്‍

ക്യാരറ്റ് കഴിച്ചാല്‍ നിങ്ങളുടെ വയറ് നിറഞ്ഞതുപോലുള്ള അനുഭവം നല്‍കും. വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു.

വയറുനിറയും

കരളിലുള്ള വിഷവസ്തുക്കള്‍ നീക്കം ചെയ്യാനും ക്യാരറ്റിന് സാധിക്കും. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പതിവായി ക്യാരറ്റ് കഴിക്കാം.

വിഷവസ്തുക്കള്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും ക്യാരറ്റിന് കഴിയും. ക്യാരറ്റിലുള്ള ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ധൈര്യമായി കഴിച്ചോളൂ.

ക്യാന്‍സര്‍