24 July 2026
SHIJI MK
Image Credit: Getty Images
തുളസിച്ചെടിക്ക് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ലക്ഷ്മി ദേവിയുടെ പ്രതീകമായാണ് തുളസിച്ചെടിയെ കാണക്കാക്കുന്നത്. ഇത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെയാകും വീട്ടുമുറ്റത്ത് തുളസിച്ചെടി വളര്‍ന്നുവരുന്നത്. ഇങ്ങനെ സ്വന്തമായി തുളസി വരുന്നതിന് പിന്നിലെ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
തുളസിച്ചെടി ഇത്തരത്തില്‍ തനിയെ മുളയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതിന് സൂചനയാണ് സമ്മാനിക്കുന്നത്.
വീട്ടുമുറ്റത്ത് തുളസിച്ചെടി തനിയെ മുളയ്ക്കുന്നത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നതിന്റെ സൂചനയാണെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു.
തുളസിച്ചെടി വളരുന്നിടത്ത് നല്ലവരായ ആളുകളായിരിക്കും താമസിക്കുന്നതെന്നും പറയപ്പെടുന്നു. ദേവന്മാരുടെയും ദേവതമാരുടെയും ഇഷ്ട ഗൃഹമായിരിക്കും നിങ്ങളുടെ വീട്.
തുളസിച്ചെടി വളരുന്ന വീടുകളില്‍ സന്തോഷവും സമാധാനവും വര്‍ധിക്കും. വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ തുളസി വളര്‍ന്നാല്‍ സമ്പത്തുണ്ടാകും.
കഴിഞ്ഞ ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും, അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാകുകയും ചെയ്യുന്നതാണ്.
വീട്ടുമുറ്റത്തിന് നടുക്കോ അല്ലെങ്കില്‍ ചട്ടിയിലോ വളരുകയാണെങ്കില്‍ കുടുംബത്തില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്, നല്ല കാര്യങ്ങള്‍ സംഭവിക്കും.