10 DEC 2025
Sarika KP
Image Courtesy: Instagram
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ പുതിയ ചിത്രങ്ങളുമായി താരത്തിന്റെ മകൾ മീനാക്ഷി.
സാരിയിൽ അതീവ സുന്ദരിയായി നിറചിരിയുമായി വിവിധ പോസുകളിൽ നിൽക്കുന്ന മീനാക്ഷിയെയാണ് ചിത്രങ്ങളിൽ കാണാൻ പറ്റുന്നത്.
ഓറഞ്ചിൽ ചുവപ്പ് ബോർഡറുടെ സാരിയും ചുവന്ന കുപ്പിവളകളും അണിഞ്ഞാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ചുവന്ന ഹാർട്ടിന്റെ ഇമോജിയാണ് ക്യാപ്ഷൻ
കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞാണ് മീനാക്ഷിയുടെ ഫോട്ടോഷൂട്ട്.
ചിത്രം വൈറാലയതോടെ കമന്റ് ബോക്സ് നിറയെ ആരാധകരുടെ പ്രതികരണങ്ങളാണ്. മിക്കവരും താരപുത്രിയുടെ ചിരിയാണ് ശ്രദ്ധിച്ചത്.
കാവ്യ മാധവൻ അടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്.
‘കൊള്ളാം’ എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത കുറിച്ചത്. അഭിലാഷ് പിള്ള, മമിത ബൈജു തുടങ്ങിയവരും പ്രശംസിച്ചും സ്നേഹം അറിയിച്ചും കമന്റിട്ടു.
‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ‘ഈ ചിരി എന്നെന്നും നിലനിൽക്കണം എന്നാണ് ആഗ്രഹം’ എന്ന് മറ്റൊരാൾ കുറിച്ചു.