Sarika KP
Pic Credit: Facebook
12 December 2025
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹണി റോസ് പ്രധാന കഥാപാത്രമായി എത്തുന്ന റേച്ചൽ.
ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്
ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യ അറിയിച്ചത്. എന്നാൽ ഇപ്പോഴിതാ റേച്ചലിന്റെ തീയറ്റർ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
ചിത്രം പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വച്ചുവെന്ന് ഹണി റോസ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
പുതിയൊരു തീയതി ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഒരുപാട് നന്ദിയെന്നും കുറിപ്പിൽ താരം വ്യക്തമാക്കി.
വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകിയിരിക്കുന്ന സൂചന.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷൻ ബഷീർ, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, തുടങ്ങിയ താരനിരയും എത്തുന്നുണ്ട്.