8 December 2025
Nithya V
Image Credit: Social Media
ജനപ്രിയ നായകനായി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ദിലീപ്. നടനായി തിളങ്ങി നിൽക്കവെ നിർമാതാവായും തിളങ്ങി.
1980 കളിൽ മിമിക്രി ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഗോപാലകൃഷ്ണൻ പത്മനാഭൻ എന്ന ദിലീപിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?
താരത്തിന്റെ ആദ്യ പ്രതിഫലം 3000 രൂപയായിരുന്നു. ആദ്യമായി താൻ വാങ്ങിയ മരുതിക്കാരിൽ നിന്നും കോടികൾ വിലയുള്ള കാറുകളിൽ ആണ് ഇന്ന് യാത്ര ചെയ്യുന്നത്.
ദേ പുട്ടും നിർമ്മാണ കമ്പനിയും തീയേറ്ററും റിയൽ എസ്റ്റേറ്റ് ബിസിനസും അടക്കം ദിലീപ് താൻ തൊട്ടതെല്ലാം പൊന്നാക്കി.
ആലുവയിലെ വീടും ചെന്നൈയിലും ദുബായിലും അടക്കമുള്ള പ്രോപെർട്ടികളും നേടിയ ദിലീപ് യേശുദാസിന്റെ കുടുംബവീടും സ്വന്തമാക്കി.
യേശുദാസിന്റെ കുടുംബവീട് മാംഗോ ട്രീ എന്ന റെസ്റ്റോറന്റ് ആക്കി മാറ്റി. ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും സ്വന്തമായുണ്ട്.
പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു പുതിയ വേരിയന്റുകൾ ടൊയോട്ട ലാൻഡ് ക്രൂയ്സർ മിനി കൂപ്പർ തുടങ്ങി ആഡംബരക്കാറുകളുടെ വലിയൊരു നിരയുണ്ട്.
ദിലീപിന്റെ ആസ്തി ഇന്നും മുൻനിര മാധ്യമങ്ങൾക്ക് അടക്കം പിടികിട്ടാത്ത സംഗതിയാണെങ്കിലും ഏകദേശം 600 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.