Abdul Basith
Pic Credit: Pexels
Abdul Basith
Pic Credit: Pexels
14 December 2025
ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ ഭക്ഷണക്രമത്തിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മുടെ പല ഭക്ഷണത്തിലും ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
എന്നാൽ, ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ പ്രശ്നമാണെന്ന് പറയാറുണ്ട്. പഴമക്കാർ പറയുന്ന പതിവാണിത്. ഇതിൻ്റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
ഇഞ്ചി നമ്മുടെ ദഹനം മെച്ചപ്പെടുത്തും. ആൻ്റി ഇൻഫ്ലമേറ്ററി ഘടങ്ങൾ ധാരാളമായി ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് വളരെ നല്ലതാണ്.
ഇഞ്ചിയിൽ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങളുണ്ട്. ജിഞ്ചറോൾ പോലുള്ള ബയോ ആക്ടീവ് സംയുക്തങ്ങൾ കൊണ്ട് സമ്പന്നമാണ് ഇഞ്ചി.
വെളുത്തുള്ളിയിലും പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ ആൻ്റിഓക്സിഡൻ്റും ആൻ്റിമൈക്രോബിയലുമാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി ഏറെ സഹായിക്കും. കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കഴിവുണ്ട്.
രണ്ടിനും അവയുടേതായ ഗുണങ്ങളുണ്ടെങ്കിലും ഒരുമിച്ച് കഴിച്ചാൽ ചില പ്രശ്നങ്ങളുണ്ടെന്ന അവകാശവാദങ്ങളിലൊന്നും കഴമ്പില്ല. ശാസ്ത്രീയ അടിത്തറയില്ല.
പ്രശ്നങ്ങളില്ലെന്ന് മാത്രമല്ല, ഒരുമിച്ച് കഴിച്ചാൽ പ്രത്യേക ഗുണങ്ങളുമുണ്ട്. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിക്കുമ്പോൾ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ വർധിക്കും.