14 DEC 2025

TV9 MALAYALAM

ഓറഞ്ചിൻ്റെ  തൊലി  കളയല്ലേ! പഴത്തേക്കാൾ ഗുണമാണ്

 Image Courtesy: Getty Images

ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിൻ സിയുടെ മികച്ച കലവറയാണ് ഓറഞ്ച്. ആന്റി ഓക്‌സിഡന്റുകളുടേയും നല്ലൊരു സ്രോതസാണ്.

ഓറഞ്ച്

ഓറഞ്ചിന്റെ തൊലിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാമോ? വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ.

ഓറഞ്ചിൻ്റെ തൊലി 

ഓറഞ്ചിനെ അപേക്ഷിച്ച് ഓറഞ്ച് തൊലികളിൽ വിറ്റാമിൻ സി കൂടുതലാണ്. ഇത്  ജലദോഷം, അണുബാധ, ക്ഷീണം എന്നിവപോലുള്ള സീസണൽ അണുബാധ തടയുന്നു.

പ്രതിരോധശേഷി  

ഓറഞ്ച് തൊലികൾ വയറുവേദനയ്ക്ക് വളരെ നല്ലതാണ്. ഇവയിലെ നാരുകൾ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

 ദഹനം

ശരീരഭാരം കുറയ്ക്കാൻ  ഓറഞ്ച് തൊലികൾ നല്ലതാണ്. ഉണങ്ങിയ ഓറഞ്ച് തൊലികൾ കൊണ്ട് ഉണ്ടാക്കുന്ന ചായയോ പൊടിയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നു.

ശരീരഭാരം

ഓറഞ്ച് തൊലിയിൽ കാണപ്പെടുന്ന ഫ്ലേവനോയിഡുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.  

ഹൃദയാരോ​ഗ്യം

ഓറഞ്ച് തൊലികളിലെ പ്രത്യേക സംയുക്തങ്ങൾ ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹ രോ​ഗികൾക്ക് ഇത് ​ഗുണകരമാണ്.

പ്രമേഹ നിയന്ത്രണം

ഓറഞ്ച് തൊലികളിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ധാരാളമുണ്ട്. ഇവ ഉണക്കി ഫെയ്സ് പായ്ക്കായി ഉപയോ​ഗിക്കാവുന്നതാണ്.

ചർമ്മത്തിന്