13 December 2025
Jayadevan A M
Image Courtesy: PTI
ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും. ഈ താരലേലത്തില്‍ കൂടുതല്‍ പണം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ നോക്കാം
ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് കൂടുതല്‍ തുക സ്വന്തമാക്കാന്‍ സാധ്യതയുള്ള താരം. വിവിധ ഫ്രാഞ്ചെസികള്‍ ഗ്രീനിനു വേണ്ടി ശ്രമിക്കും
64.3 കോടി രൂപ പഴ്‌സിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, 43.4 കോടി രൂപയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവ ഗ്രീനിനു വേണ്ടി കൂടുതല്‍ ശ്രമിച്ചേക്കാം.
ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ് താരലേലത്തിലുണ്ട്. രണ്ട് കോടി രൂപയാണ് അടിസ്ഥാനത്തുക. മികച്ച തുക താരത്തിന് ലഭിച്ചേക്കാം.
മികച്ച ഇന്ത്യൻ റിസ്റ്റ് സ്പിന്നർമാർ കുറവായത് രവി ബിഷ്‌ണോയിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. സിഎസ്‌കെ, ആര്‍ആര്‍, എസ്ആര്‍ച്ച് തുടങ്ങിയവ ബിഷ്‌ണോയിക്ക് വേണ്ടി ശ്രമിച്ചേക്കാം.
കഴിഞ്ഞ ലേലത്തിൽ 23.75 കോടി രൂപയ്ക്ക് രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യറെ സ്വന്തമാക്കിയത്. ഇത്തവണ വെങ്കടേഷിന് മികച്ച തുക ലഭിച്ചേക്കാം
ഗ്ലെൻ മാക്സ്വെൽ ലേലത്തിൽ ഇല്ലാത്തത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു
ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനുള്ള കഴിവ് ശ്രീലങ്കന്‍ പേസര്‍ മതീഷ് പതിരാനയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും