08 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുരിങ്ങ. അതിൻ്റെ കായയും ഇലയും പൂവും എല്ലാം ഔഷധഗുണമുള്ളവയാണ്.
മുരിങ്ങക്കയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.
മുരിങ്ങക്കയിൽ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ഊർജ്ജം നിലനിർത്താനും അസുഖമുള്ളവർ വേഗം സുഖം പ്രാപിക്കാനും സഹായിക്കും.
മുരിങ്ങക്കയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും രോഗാവസ്ഥയിൽ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
ജലദോഷം, ചുമ എന്നിവ ഉണ്ടാകുമ്പോൾ ശരീരത്തിന് ആശ്വാസം നൽകുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇരുമ്പ് ബി വിറ്റാമിനുകളും കൂടുതലുള്ള മുരിങ്ങ, അനാരോഗ്യവുമായി ബന്ധപ്പെട്ട ക്ഷീണത്തെയും ബലഹീനതയെയും ചെറുക്കാൻ സഹായിക്കുന്നു.
മുരിങ്ങക്കയിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് അസ്ഥികളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു.