10 JUNE 2025
SHIJI MK
Image Courtesy: Unsplash
ഫാസ്റ്റ് ഫുഡുകളില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചീസ്. എന്നാല്‍ അമിതമായി ചീസ് ശരീരത്തിലെത്തുന്നത് ക്യാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അമേരിക്കയിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചീസ് ക്യാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയത്.
ചീസ് അമിതമായി കഴിക്കുന്നത് വഴി കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് വന്‍ക്കുടല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.
ചീസ് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ഇത് കുടലിലെ ബാക്ടീരിയകളെ കുറയ്ക്കുകയും വീക്കം, വയറുവേദന, വയറിളക്കം, വയറ് വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
കുടല്‍ മൈക്രോബയോമിലുണ്ടാകുന്ന മാറ്റങ്ങള്‍ വന്‍കുടല്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വന്‍കുടലില്‍ വീക്കമുണ്ടാകുന്നത്. കോശങ്ങളെ നശിപ്പിക്കുകയും അവ മ്യൂട്ടേറ്റ് ചെയ്യാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് ട്യൂമറുകളാകാന്‍ സാധ്യതയുണ്ട്.
മാത്രമല്ല ചീസിന്റെ അമിത ഉപയോഗം ആമാശയത്തിനും വന്‍കുടലിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കും.
ചീസ് അമിതമായി കഴിക്കുന്നത് വയറ് വീര്‍ക്കല്‍, ഗ്യാസ്, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.