08 JUNE 2025

SHIJI MK

Image Courtesy: Freepik

കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ ഈ ഇറച്ചി കഴിക്കരുത്

കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ഒരുപാട് ഭക്ഷണങ്ങളുണ്ട്. ചില ഇറച്ചികള്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ രോഗികള്‍ റെഡ് മീറ്റ് കഴിക്കുന്നത് അത്ര നല്ലതല്ല. നിങ്ങള്‍ ഡയറ്റില്‍ നിന്ന് റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് നല്ലത്.

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ ഇറച്ചികള്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കാന്‍ പാടില്ല. കഴിക്കേണ്ടി വന്നാലും വളരെ കുറച്ച് മാത്രം കഴിക്കുക.

വേണ്ട

റെഡ് മീറ്റില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോള്‍ വലിയ അളവിലുമാണുള്ളത്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ നില ഉയര്‍ത്തുന്നു.

കൊഴുപ്പ്

റെഡ്മീറ്റിലുള്ള പൂരിത കൊഴുപ്പ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഹൃദ്രോഗം

അവയില്‍ പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെങ്കിലും പൂരിത കൊഴുപ്പ് അമിതവണ്ണം, ഹൃദയാഘാതം, സ്‌ട്രോക്ക്, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകും.

പ്രോട്ടീന്‍

ആഴ്ചയില്‍ ഒരിക്കല്‍ മൂന്നോ നാലോ കഷ്ണം മാത്രം ബീഫോ പോര്‍ക്കോ കഴിക്കുന്നതാണ് നല്ലത്.

കഷ്ണം