8 November 2025
Nithya V
Image Credit: Unsplash, Getty Images
വീട്ടിൽ ഫ്രിഡ്ജുണ്ടെങ്കിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയും അതിൽ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയായ പ്രവണതയാണോ?
കടയിൽ നിന്ന് മുട്ട വാങ്ങിച്ച് ഉടനെ ഫ്രിഡ്ജിൽ വയ്ക്കുകയും സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് ചെയ്തുവരുന്ന രീതി.
എന്നാൽ ഇത്തരത്തിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യത്തിന് ഇത് ദോഷകരമാണ്.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി മുട്ടയിടെ സത്ത് നഷ്ടപ്പെട്ടേക്കാമെന്ന് പറയപ്പെടുന്നു. ഇങ്ങനെ പോഷകഗുണങ്ങൾ നഷ്ടപ്പെട്ട മുട്ട ഉപയോഗിക്കുന്നത് നല്ലതല്ല.
മുട്ട ഫ്രിഡ്ജിൽ അധിക നാൾ സൂക്ഷിക്കുന്നത് സാൽമൊണല്ല എന്ന ബാക്ടീരിയ വളരുന്നതിന് കാരണമാകുന്നു.
ഈ ബാക്ടീരിയ ആരോഗ്യത്തിന് നല്ലതല്ല. മനുഷ്യശരീരത്തിൽ ടൈഫോയിഡ് പോലുള്ള രോഗങ്ങൾക്ക് കാരണമാകും.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് 2 - 3 ദിവസത്തിൽ അധികം മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്ന് പറയപ്പെടുന്നു.
മുട്ട ഫ്രിഡ്ജിൽ വെച്ചാൽ മുട്ടയുടെ കൂർത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കിൽ മുട്ട പെട്ടെന്ന് കേടുവരും.