07 NOV 2025

TV9 MALAYALAM

തുണിയിലെ  കറ കളയാൻ  ഇനി വിനാഗിരി  മതി.

 Image Courtesy: Getty Images

വസ്ത്രങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന കറ നമുക്ക് അത്രവേഗത്തിൽ വൃത്തിയാക്കാൻ സാധിക്കില്ല. പ്രത്യേകിച്ച വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിലേത്.

കറ

എന്നാൽ ഇത്തരത്തിൽ പറ്റിപിടിച്ച കറ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്. അതും നമ്മുടെ വീട്ടിൽ തന്നെയുള്ള മറ്റൊരു വസ്തു ഉപയോ​ഗിച്ച്.

കറ കളയുക

വിനാ​ഗിരി നല്ലൊരു ക്ലീനിങ്ങ് ഏജൻ്റാണ്. വസ്ത്രങ്ങളിലെ ഒരിക്കലും കളയാൻ സാധിക്കില്ലെന്ന് കരുതിയ കറകൾ പോലും നീക്കം ചെയ്യാൻ ഈ വിനാ​ഗിരി മതിയാകും.

വിനാഗിരി

ഉദാഹരണത്തിന് വസ്ത്രങ്ങളിൽ ചായക്കറ പിടിച്ചാൽ അത് അത്രപെട്ടെന്ന് പോവുകയില്ല. എന്നാൽ ഇത് നീക്കം ചെയ്യാൻ വിനാഗിരി ഉപയോഗിച്ചാൽ മതി.

ചായകറ

1/3 വിനാഗിരിയും അതുപോലെ, 2/3 വെള്ളവും എടുത്ത് നന്നായി മിക്‌സ് ചെയ്യുക. കറയുള്ള ഭാഗത്ത് പുരട്ടി ഒരു 30 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാൽ മതി.

ചെയ്യേണ്ടത്

നിങ്ങളുടെ വസ്ത്രത്തിൽ രക്തക്കറ പറ്റിപിടിച്ചെങ്കിൽ അവിടേക്ക് വിനാഗിരി ഒഴിച്ച് ഒരു പതിനഞ്ച് മിനിറ്റ് കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി ഉരച്ച് കഴുകി എടുക്കാം.

രക്തക്കറ

വസ്ത്രങ്ങളിലെ കോളറിലും, കൈമടക്കുകളിലും വിയർപ്പിരുന്നു മഞ്ഞ കറ ഉണ്ടാകാറുണ്ട്. ഇത്തരം കറകൾ നീക്കം ചെയ്യാൻ വിനാഗിരി എങ്ങിനെ ഉപയോഗിക്കണം.

മഞ്ഞ കറ

വിനാഗിരി എടുത്ത് ഒരു സ്‌പ്രേ ബോട്ടിലിൽ നിറയ്ക്കുക. ശേഷം ഇത് കറ ഉള്ള ഭാഗങ്ങളിലായി നന്നായി സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.  

 സ്‌പ്രേ ചെയ്യുക