November 08 2025
SHIJI MK
Image Courtesy: Getty Images
ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടെന്നാണ് കണക്ക്. രക്തപരിശോധനയിലൂടെയാണ് സാധാരണയായി ഈ രോഗം കണ്ടെത്തുന്നത്.
രക്തപരിശോധന വഴിയല്ലാതെ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അവ എന്തെല്ലാമാണെന്ന് നോക്കാം.
വിസറല്‍ കൊഴുപ്പ്, ചര്‍മ്മത്തിലെ നിറമാറ്റം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവ പരിശോധിച്ചാണ് ഒരാള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടോയെന്ന കാര്യം കണ്ടെത്തുന്നത്. പ്രമേഹരോഗ വിദഗ്ധനായ ബ്രിജ്‌മോഹന്‍ അറോറ പറയുന്നത് കേള്‍ക്കൂ.
വിസറല്‍ കൊഴുപ്പ്, കഴുത്തിലെയും കക്ഷത്തിലെയും ചര്‍മ്മത്തിലെയും നിറമാറ്റം, കണങ്കാലില്‍ ചുവപ്പ് നിറം, രക്തസമ്മര്‍ദം വര്‍ധിക്കുന്നു എന്നിവയാണ് ലക്ഷണങ്ങള്‍.
വയര്‍ പുറത്തേക്ക് തള്ളിനില്‍ക്കുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്താല്‍ ശ്രദ്ധിക്കുക. അതിനര്‍ത്ഥം നിങ്ങള്‍ക്ക് വിസറല്‍ കൊഴുപ്പ് ഉണ്ടെന്നാണ്.
കഴുത്തിലോ കക്ഷത്തിലോ അരിമ്പാറകള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതിനെ സ്‌കിന്‍ ടാഗ് എന്നാണ് വിളിക്കുന്നത്. ഇതാണ് ഇന്‍സുലിന്റെ പ്രതിരോധത്തിന്റെ പ്രധാന ലക്ഷണമെന്ന് അദ്ദേഹം പറയുന്നു.
കാലുകളില്‍ ചുവപ്പോ പര്‍പ്പിളോ നിറം, പ്രത്യേകിച്ച് കണങ്കാലില്‍ ചെറിയ വരകള്‍ കാണുകയാണെങ്കില്‍ അതും രോഗലക്ഷണമായി മനസിലാക്കുക.
നിങ്ങളുടെ മുഖം തടിച്ചതോ വീര്‍ത്തതോ ആകുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. രക്തസമ്മര്‍ദം 140ന് മുകളില്‍ ഉയര്‍ന്നാലും ശ്രദ്ധിക്കണമെന്ന് അറോറ കൂട്ടിച്ചേര്‍ത്തു.