8 November 2025

Jayadevan A M

കിഡ്‌നി സ്‌റ്റോണുള്ളവര്‍ക്ക് തക്കാളി കഴിക്കാമോ?

Image Courtesy: Unsplash, pexels

കിഡ്‌നി സ്‌റ്റോണ്‍ ഉള്ള വ്യക്തികളുടെ ആഹാരക്രമത്തിൽ പലപ്പോഴും ചർച്ചാവിഷയമാകുന്ന ഒന്നാണ് തക്കാളി.  ഇത് കല്ലുകളുടെ രൂപീകരണത്തിന് കാരണമാകുമോ എന്ന സംശയം പലർക്കുമുണ്ട്

കിഡ്‌നി സ്‌റ്റോണ്‍

വൃക്കയിലെ കല്ലുകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് കാൽസ്യം ഓക്സലേറ്റ് കല്ലുകളാണ്. തക്കാളിയിൽ ഓക്സലേറ്റ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

ഓക്സലേറ്റ് 

എന്നാല്‍ ചീര, ചിലതരം നട്ട്‌സ്‌, ബീറ്റ്റൂട്ട്  തുടങ്ങിയ മറ്റ് ഭക്ഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളിയിൽ ഓക്സലേറ്റിന്റെ അളവ് വളരെ കുറവാണ്

അളവ് 

മിതമായ അളവില്‍ തക്കാളി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.

തക്കാളി 

തക്കാളി കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. എന്നാല്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്‌

അമിതമാകരുത്‌

തക്കാളിയുടെ വിത്തുകളിലാണ് ഓക്സലേറ്റിന്റെ അളവ് കൂടുതലെന്ന് ചില പഠനങ്ങളില്‍ പറയുന്നു. കിഡ്‌നി സ്റ്റോണ്‍ ആശങ്കയുള്ളവര്‍ക്ക്‌ വിത്തുകൾ നീക്കം ചെയ്ത ശേഷം തക്കാളി ഉപയോഗിക്കാം

വിത്തുകൾ

 ധാരാളം വെള്ളം കുടിക്കുക എന്നതാണ് വൃക്കയിലെ കല്ലുകൾ പ്രതിരോധിക്കുന്നതിൽ ഏറ്റവും പ്രധാനം. കൃത്യമായി ചികിത്സയും തേടണം.

ധാരാളം വെള്ളം

ഈ ലേഖനത്തിലെ വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്ക് നല്‍കിയതാണ്. ഇത് വൈദ്യോപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടുക

നിരാകരണം