10 June 2026
SHIJI MK
Image Credit: Getty Images
പച്ചമീന്‍ കിട്ടാതെ വരുന്നതോടെ അല്ലെങ്കില്‍ ആഗ്രഹം തോന്നുമ്പോഴെല്ലാം ഉണക്കമീന്‍ കഴിക്കുന്നവരാണ് നമ്മള്‍. എത്രകാലം വേണമെങ്കിലും സൂക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഉണക്കമീനിന്റെ പ്രത്യേകത.
ഉണക്കമീന്‍ കഴിക്കുന്നത് വഴി പ്രോട്ടീന്‍, കാല്‍സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ ശരീരത്തിലേക്ക് എത്തും. അതായത്, ഉണക്കിവെച്ച മീനാണെന്ന് പോഷകങ്ങള്‍ക്ക് യാതൊരു കുറവുമില്ല, അതിനാല്‍ കഴിക്കാം.
പച്ചമീനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഉള്ളത് ഉണക്കമീനിലാണ്. ഇത് എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ലഭിക്കുന്നു.
ഉയര്‍ന്ന അളവില്‍ ഉണക്കമീന്‍ കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതിനും ഉണക്കമീനുകള്‍ വഴിവെക്കുന്നതാണ്. അവ എന്താണെന്ന് നോക്കാം.
അമിതമായി ഉണക്കമീന്‍ കഴിച്ചാല്‍ രക്തസമ്മര്‍ദം, അസിഡിറ്റി, വൃക്കരോഗങ്ങള്‍ എന്നിവ ഉണ്ടാകും. വിപണിയിലെത്തുന്ന ഉണക്കമീനുകള്‍ മിക്കതും രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്നതിനാലാണ് ഇത്.
മീന്‍ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാനായി വലിയ അളവില്‍ തന്നെ ഉപ്പ് ചേര്‍ക്കുന്നതിനാല്‍ ഉണക്കമീന്‍ കൂടുതല്‍ കഴിക്കരുത്, കഴിച്ചാല്‍ രക്തസമ്മര്‍ദം വര്‍ധിക്കും, മിതമായി കഴിക്കുന്നതാണ് നല്ലത്.
മീന്‍ കേടുവരാതിരിക്കാനും കൂടുതല്‍ കാലം സൂക്ഷിക്കാനും ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്. അവയവങ്ങള്‍ക്കെല്ലാം കേടുപാടുകള്‍ വരുത്തും.
ഉണക്കമീന്‍ ഉപയോഗിക്കുന്നതിന് മുമ്പ് നല്ലതുപോലെ കഴുകി ഉപ്പ് കുറയ്ക്കാം. മാത്രമല്ല, രാസവസ്തുക്കള്‍ ചേര്‍ക്കാത്ത വീടുകളില്‍ തന്നെ ഉണ്ടാക്കുന്ന ഉണക്കമീനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.