7 June 2026

Nithya V

കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!

Photo Credit: Getty Images

മഴക്കാലത്ത് തുണി ഉണക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ശരിയായി ഉണങ്ങിയില്ലെങ്കിൽ ദുർഗന്ധം വരും.

വെല്ലുവിളി

എന്നാൽ ഇനി ടെൻഷൻ വേണ്ട, കനത്ത മഴയും തുണി എളുപ്പത്തിലും വേഗത്തിലും ഉണക്കാൻ സാധിക്കും, എങ്ങനെയെന്ന് നോക്കിയാലോ...

വഴികളേറെ

നന്നായി ഉണങ്ങിയ വലിയ ഒരു ടവലിലേക്കോ ടീഷർട്ടിലേക്ക്, കഴുകിയ തുണി ഒരു തവണ പിഴിഞ്ഞശേഷം വെക്കുക.

ഉണങ്ങിയ ടവൽ

കഴുകിയ തുണിയെ ടവലോ ടീഷര്‍ട്ടോകൊണ്ട് ചുറ്റുക. ഇതിന്റെ രണ്ടു അറ്റത്തുനിന്ന് നന്നായി പിഴിഞ്ഞെടുക്കുക.

പിഴിഞ്ഞെടുക്കുക

ഇങ്ങനെ ചെയ്യുമ്പോൾ കഴുകിയ തുണിയിലെ ഭൂരിഭാഗം ജലാംശവും ടവലോ ടീഷര്‍ട്ടോ വലിച്ചെടുക്കുന്നതാണ്.

വലിച്ചെടുക്കും

ഇനി കുറച്ചുസമയം ഫാനിന്റെ കാറ്റ് കൊള്ളാന്‍ വേണ്ടി ഇട്ടാല്‍, അതിവേഗം തന്നെ നിങ്ങളുടെ നനഞ്ഞ തുണി ഉണങ്ങിക്കിട്ടുന്നതാണ്.

ഫാൻ

അതുപോലെ, വീടിനുള്ളിൽ തുണികൾ ഉണക്കാനിടുമ്പോൾ അവ പരസ്പരം ഒട്ടിപ്പോകാത്ത രീതിയിൽ കൃത്യമായ അകലം നൽകുക.

അകലം

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണെങ്കിൽ, സാധാരണ സൈക്കിളിന് ശേഷം തുണികൾ ഒരിക്കൽ കൂടി എക്സ്ട്രാ സ്പിൻ മോഡിലിട്ട് കറക്കിയെടുക്കാം.

വാഷിംഗ് മെഷീൻ