Jenish Thomas

Pic Credit: Pexels

ഹാങ്ങോവർ മാറാൻ ഡ്രിപ്പിട്ടാൽ മതിയോ? ഡോക്ടർമാർ പറയുന്നത്

Pic Credit: Pexels

26 November 2025

ആരോഗ്യസ്ഥിതി മോശമാകുമ്പോഴാണ് പലർക്കും ആശുപത്രിയിൽ ഐവി ഡ്രിപ്പ് ഇടാറുണ്ട്

ഐവി ഡ്രിപ്പ്

എന്നാൽ ഇപ്പോഴിതാ ചിലർ മദ്യപിച്ചതിന് ശേഷമുള്ള ഹാങ്ങോവർ മാറാൻ ഡ്രിപ്പിടുന്ന പതിവിലേക്ക് എത്തി ചേർന്നിരിക്കുകയാണ്.

ഹാങ്ങോവർ മാറ്റാൻ ഐവി ഡ്രിപ്പ്

കഴിഞ്ഞ ദിവസം വടക്കെ ഇന്ത്യയിലെ ഒരു വിവാഹത്തിന് മദ്യപിച്ചവർക്ക് പ്രത്യേകം ഐവി ഡ്രിപ്പ് നൽകുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഐവി ഡ്രിപ്പ് ബാർ എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചത്

ഐവി ഡ്രിപ്പ് ബാർ

എന്നാൽ ഐവി ഡ്രിപ്പ് ഇട്ട് ഹാങ്ങോവർ മാറ്റാൻ സാധിക്കുമോ എന്ന വ്യക്തമാക്കുകയാണ് ആരോഗ്യ പ്രവർത്തകർ

ഐവി ഡ്രിപ്പ് ഹാങ്ങോവർ മാറ്റുമോ?

മദ്യപിച്ച് ഹാങ്ങോവർ ഉണ്ടായാൽ അത് ഡ്രിപ്പിട്ട് മാറ്റാൻ സാധിക്കും. കാരണം ഐവി ഡ്രിപ്പിലൂടെ മദ്യപാനത്തിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന നിർജലനീകരണം മാറ്റാൻ സാധിക്കും

നിർജലനീകരണം മാറ്റും

ഐവി ഡ്രിപ്പിലൂടെ ശരീരത്തിലെ ഇലക്ട്രേലൈറ്റുകൾ അളവ് വേഗത്തിൽ നിലനിർത്താൻ സാധിക്കും

ഇലക്ട്രേലൈറ്റുകൾ നിലനിർത്തും

അതേസമയം മദ്യപിച്ചുണ്ടാകുന്ന മറ്റ് ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകില്ല. കേവലം ശരീരത്തിലെ ജലാംശം മാത്രം നിലനിർത്താൻ സാധിക്കൂ

പക്ഷെ...

അതായത് ഐവി ഡ്രിപ്പുകൾ മദ്യപിച്ച് ഉണ്ടാകുന്ന ഹാങ്ങോവർ മാറ്റും. എന്നാൽ മദ്യപിച്ച് ഉണ്ടാകുന്ന ആന്തരിക പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല

ആന്തരിക പ്രശ്നങ്ങൾക്ക്