26 November 2025
Nithya V
Image Courtesy: Getty
ചപ്പാത്തി ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ, ചപ്പാത്തി ഉണ്ടാക്കുമ്പോൾ പലർക്കും കല്ലിച്ചു പോവുക, കട്ടിയാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കടകളിൽ നിന്ന് വാങ്ങുന്നത്ര സോഫ്റ്റായി വീട്ടിലും ചപ്പാത്തി ഉണ്ടാക്കാൻ കഴിയും. അതിന് സഹായിക്കുന്ന ചില പ്രത്യേക വിദ്യകൾ പരിചയപ്പെട്ടാലോ....
സോഫ്റ്റ് ചപ്പാത്തി കഴിക്കാൻ വേണ്ടി നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാവുന്നതാണ്.
ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ അടുക്കളയിലെ വേറൊരു പ്രധാനിയും സഹായിക്കും. മാവ് കുഴയ്ക്കുമ്പോൾ ചെറുചൂടോടെ പാൽ ഒഴിക്കാവുന്നതാണ്.
ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുക്കണം.
ഇത് ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് വെള്ളം ഒഴിച്ചിളക്കി യോജിപ്പിച്ച് പരത്താം.
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്ന് രണ്ട് മണിക്കൂർ മാറ്റി വച്ചതിനു ശേഷം ഉപയോഗിക്കാം.
അതുപോലെ, മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂടാക്കിയ വെള്ളം ഉപയോഗിക്കുന്നതും ചപ്പാത്തി സോഫ്റ്റ് ആവാൻ സഹായിക്കും.