26 November 2025

Sarika KP

മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം

Image Courtesy: Unsplash

മലയാളികൾക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് മീൻ. ഇത് ഇല്ലാതെ ചോറുക്കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ചിലർക്ക് സാധിക്കില്ല.

മീൻ

ഇതുകൊണ്ട് തന്നെ ദിവസവും പോയി മീൻ വാങ്ങാനുള്ള മടി കാരണം കൂടുതലായി വാങ്ങി ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കാറാണ് പതിവ്.

സൂക്ഷിക്കാറാണ് പതിവ്

ഗുണനിലവാരവും സുരക്ഷയും നിലനിർത്തുന്നതിന് ഇവ ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് പ്രധാനമാണ്. ഇതിനായാണ് ഫ്രിജിൽ സൂക്ഷിക്കുന്നത്

ശരിയായ രീതിയില്‍

എന്നാൽ മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നതിനെ കുറിച്ച് പലർക്കും അറിയില്ല.  ഫ്രഷ് മീൻ ഒന്നോ രണ്ടോ ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഫ്രഷ് മീൻ

മീൻ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വേണം വയ്ക്കാൻ.

സൂക്ഷിക്കുമ്പോൾ

ബാക്ടീരിയയുടെ വളർച്ച മന്ദഗതിയിലാക്കാൻ റഫ്രിജറേറ്ററിന്റെ താപനില നാല് ഡിഗ്രി സെഷ്യസിൽ താഴെ വയ്ക്കുന്നതാണ് നല്ലത്.

താപനില

ചാള,​ തിലാപ്പിയ തുടങ്ങിയവ മീനുകൾ എന്നിവ ആറ് മുതൽ എട്ട് മാസം വരെ ഇത്തരത്തിൽ സൂക്ഷിക്കാം. എന്നാൽ മറ്റ് മത്സ്യത്തിന് അനുസരിച്ച്  മാറ്റം വരാം.

എട്ട് മാസം വരെ

സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ 2 മുതൽ 3 മാസം വരെ സൂക്ഷിക്കാം. ഫ്രീസര്‍ താപനില -18°C ല്‍ താഴെയാണെന്ന് ഉറപ്പാക്കുക.

3 മാസം വരെ