24 November 2026

Jayadevan A M

ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?

Image Courtesy: PTI

വെല്ലിങ്ടണ്‍ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും പോയിന്റ് ശതമാനത്തില്‍ ഇടിവുണ്ടായി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്‌

ന്യൂസിലൻഡ് പട്ടികയിൽ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം സ്ഥാനത്താണ് ഇന്ത്യ.

പോയിന്റ് പട്ടിക

വെല്ലിങ്ടണിലെ സമനില ഡബ്ല്യുടിസി ഫൈനലിലെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇനി ആറ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്‌

ആറ് മത്സരങ്ങൾ

ന്യൂസിലന്‍ഡിനെതിരായ ഒരു ടെസ്റ്റും, ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളും മാത്രമാണ് ഈ ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യയ്ക്ക് ബാക്കിയുള്ളത്‌

ഇനിയുള്ള പോരാട്ടം

ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ പോലും, ഇന്ത്യയുടെ വിജയശതമാനം 66.67 ആയി ഉയരുമെങ്കിലും, അത് ഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ മതിയാകില്ല

സാധ്യതകള്‍ എങ്ങനെ?

ഓസീസിനെതിരായ അഞ്ച് മത്സരങ്ങളിലും ജയിച്ചാല്‍ പോലും, എങ്കിലും ന്യൂസിലൻഡോ ദക്ഷിണാഫ്രിക്കയോ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്ന് പുറത്തായാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിലെത്താൻ കഴിയൂ

ഓസീസ് പരമ്പര

ഡിസംബറില്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നടക്കുന്നുണ്ട്. ഈ പരമ്പര ഇന്ത്യയ്ക്കും നിര്‍ണായകമാണ്‌

ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ

ചുരുക്കിപ്പറഞ്ഞാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിച്ച് മാത്രമാകും ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നത്. നിലവില്‍ അത്ര എളുപ്പമല്ല സാഹചര്യം

മറ്റ് ടീമുകള്‍