14 June 2026
SHIJI MK
Image Credit: Getty Images
പ്രമേഹം മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകള്‍ക്കും പ്രമേഹമുണ്ട്. തെറ്റായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് പ്രമേഹം വരുന്നതിന് പ്രധാന കാരണം.
എന്നാല്‍ ഞാവല്‍പ്പഴം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. ഞാവല്‍പ്പഴത്തിലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഞാവല്‍പ്പഴത്തില്‍ വലിയ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രക്രിയ വളരെ സുഗമമാക്കാന്‍ സഹായിിക്കുന്നു. മലബന്ധം കുറയ്ക്കാനും വളരെ നല്ലതാണ് ഞാവല്‍പ്പഴം.
ഞാവല്‍പ്പഴത്തില്‍ വലിയ അളവില്‍ തന്നെ വൈറ്റമിനുകളുമുണ്ട്. വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഞാവല്‍പ്പഴം കഴിക്കുന്നത് കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും.
ധാതുക്കളാല്‍ സമ്പന്നമാണ് ഞാവല്‍പ്പഴം. പൊട്ടാസ്യം പോലുള്ള ധാതുക്കള്‍ ഉള്ളതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ആന്റി ഓക്‌സിഡന്റുകള്‍ അനിവാര്യമാണ്. ഇവയും ധാരാളം അടങ്ങിയ പഴമാണ് ഞാവല്‍പ്പഴം. അതിനാല്‍ ധൈര്യമായി കഴിക്കാം.
ഞാവല്‍പ്പഴത്തില്‍ കലോറി വളരെ കുറവാണ്. ഇതിനോടൊപ്പം ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ പെട്ടെന്ന് വിശക്കില്ല, അതിനാല്‍ ഭക്ഷണം നിയന്ത്രിക്കാനും സാധിക്കും.
ഞാവല്‍പ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ വായിലെ ബാക്ടീരിയുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഞാവല്‍പ്പഴം ധൈര്യമായി കഴിക്കാം.