13 June 2026

Jayadevan A M

വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?

Image Courtesy: Getty Images

നമ്മള്‍ ഉപയോഗിക്കുന്ന മുളകുപൊടി ചിലപ്പോള്‍ വ്യാജനായേക്കാം. വ്യാജമുളകുപൊടി ആരോഗ്യത്തിന് അപകടകരമായേക്കാം

വ്യാജ മുളകുപൊടി

നമ്മള്‍ ഉപയോഗിക്കുന്ന മുളകുപൊടി വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള ലളിതമായ ചില മാര്‍ഗങ്ങള്‍ നോക്കാം

എങ്ങനെ തിരിച്ചറിയാം?

ഒരു ഗ്ലാസിൽ കുറച്ച്‌ വെള്ളമെടുക്കുക. ഒരു ടീസ്പൂൺ മുളകുപൊടി മുകളിലായി പതുക്കെ ഇട്ടുകൊടുക്കുക. പെട്ടെന്ന് കടും ചുവപ്പ് നിറം പടരുകയാണെങ്കിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടാകാം

വാട്ടര്‍ ടെസ്റ്റ്‌

അല്പം മുളകുപൊടി എടുത്ത് കൈവെള്ളയിൽ വിരലുകൾ കൊണ്ട് നന്നായി തിരുമ്മുക. കൈകളിൽ നല്ല തരിതരിപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഇഷ്ടികപ്പൊടിയോ മണലോ ചേർത്തിട്ടുണ്ടാകാം

തിരുമ്മി നോക്കുക

കൈവെള്ളയിൽ ഇട്ട് തിരുമ്മുമ്പോൾ മയമുള്ളതായും, ഒപ്പം സോപ്പ് പൊടിയുടെയോ ചോക്കിന്റെയോ വഴുക്കൽ പോലെ തോന്നുകയാണെങ്കിൽ സോപ്പ് സ്റ്റോൺ അല്ലെങ്കിൽ ചാൽക്ക് പൗഡർ ചേർത്തിട്ടുണ്ടാകാം

തിരുമ്മുമ്പോൾ

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് കുറച്ച്‌ മുളകുപൊടിയിട്ട് ഇളക്കുക. മരപ്പൊടി കലർന്നിട്ടുണ്ടെങ്കിൽ, അതിന്റെ തരികൾ കുറച്ചു സമയത്തിന് ശേഷം വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.

മരപ്പൊടി

ഒരു ടീസ്പൂൺ മുളകുപൊടി വെള്ളത്തിൽ കലക്കി അതിലേക്ക് കുറച്ച് തുള്ളി അയഡിൻ ലായനി ഒഴിക്കുക. മിശ്രിതത്തിന് നീല നിറം വരികയാണെങ്കിൽ അതിൽ സ്റ്റാർച്ച് അടങ്ങിയിട്ടുണ്ടാകാം

അയഡിൻ ടെസ്റ്റ്

അല്പം വെളിച്ചെണ്ണയോ മറ്റ് എണ്ണയോ എടുത്ത് കുറച്ച് മുളകുപൊടി ഇടുക. എണ്ണ ഉടൻ തന്നെ കടും ചുവപ്പായി മാറിയാൽ അത് കെമിക്കൽ നിറം ചേർത്തതാകാം

എണ്ണ